Advertisement

ബ്രഹ്മപുത്രയെ ചൈന നിയന്ത്രിച്ചാൽ ഇന്ത്യ എന്ത് ചെയ്യും,അസമിന് അൽപ്പം ​ഗുണം ചെയ്യും, പാകിസ്ഥാന് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുഹാവത്തി: ബ്രഹ്മപുത്രയെ ചൈന നിയന്ത്രിക്കുമെന്ന പാകിസ്താന്റെ മോഹം വെറും സാങ്കൽപ്പികമാണ്. നിയന്ത്രിച്ചാൽ തന്നെ ഇന്ത്യയ്‌ക്ക് ഒന്നും സംഭവിക്കില്ലായെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ബ്രഹ്മപുത്ര നദിയിലെ നീരൊഴുക്കുമായി ബന്ധപ്പെട്ട പാകിസ്താന്റെ പരാമർശത്തിൽ കൃത്യമായ മറുപടിയു നല്കിയിരിക്കുകയാണ് അദ്ദേഹം.

‘ബ്രഹ്മപുത്രയെ ചൈന നിയന്ത്രിക്കുമെന്ന പാകിസ്താന്റെ മോഹം വെറും സാങ്കൽപ്പികമാണ്. നിയന്ത്രിച്ചാൽ തന്നെ ഇന്ത്യയ്‌ക്ക് ഒന്നും സംഭവിക്കില്ല. ബ്രഹ്മപുത്രയുടെ 30–35% മാത്രമേ ചൈനയിലൂടെ ഒഴുകുന്നുള്ളൂ. ബാക്കി മുഴുവൻ ഇന്ത്യയിലൂടെയാണ് ഒഴുകുന്നത്. ശോഷിച്ചൊഴുകുന്ന നദി ഇന്ത്യയിൽ എത്തുമ്പോഴാണ് പരന്നൊഴുകുന്നത്. ചൈന ജലപ്രവാഹം കുറക്കുകയാണെങ്കിൽ മൺസൂണിലെ അധിക നീരൊഴുക്ക് അസമിൽ വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ട്, ഇത് ഉണ്ടാകാതെ സംസ്ഥാനത്ത് ​ഗുണമാകും. ഇതാണ് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞതിന് പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *