Advertisement

ലോക പരിസ്ഥിതി ദിനം, ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ വൃക്ഷതൈകൾ നട്ടു

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മന്നം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും ജനസിസ്
പ്രീസ്‌കൂളിലും ARA ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.

എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത് ഒരു പ്രത്യേക തീമിന്റെ അടിസ്ഥാനത്തിലാണ്. ഈ വർഷവും അതിനു മാറ്റം ഒന്നും ഇല്ല . 2025 ജൂൺ 5 ലെ തീം ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’ എന്നതാണ്.

പലരും ജൂൺ 5 പരിസ്ഥിതി ദിനം എന്ന് കേൾക്കുമ്പോൾ വിചാരിക്കുന്നത് മരം നടൻ മാത്രം മാറ്റിവെച്ചിരിക്കുന്ന ഒരു ദിവസം എന്നാണ്. എന്നാൽ അങ്ങനെയല്ല. നമ്മുടെ പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്ന വസ്തുക്കൾ മാറ്റി നിർത്തി പരിസ്ഥിതിക്കും ഇതിൽ താമസിക്കുന്ന ജീവജാലങ്ങൾക്കും ദോഷം വരുത്താതെ സംരക്ഷിക്കുക, എന്ന് ഓരോ പരിസ്ഥിതി ദിനവും നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഇന്ന് പ്ലാസ്റ്റിക് വസ്തുക്കൾ അളവിൽ കൂടുതൽ നമ്മുടെ നാട്ടിൽ ഉണ്ട്. പ്ലാസ്റ്റിക് സംസ്കരിക്കാൻ സർക്കാർ പുതിയ ഓരോ തീരുമാനം എടുക്കുമ്പോഴും എത്ര പേർ സ്വന്തം വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം കൃത്യമായി സംസ്കരിക്കുന്നുണ്ടെന്ന് സ്വയം ഒന്ന് വിലയിരുത്തണം

നമ്മുടെ ആവാസ വ്യവസ്ഥയെ പൂർണമായും നശിപ്പിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് കൊണ്ട് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടികൂടും. അതുപോലെ നമ്മൾ അനാവശ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മൃഗങ്ങളുടെയും പക്ഷികളുടെയും ജീവനെയും ബാധിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *