പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയതിന് ഹരിയാനയിലെ നൂഹിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ നൂഹ് ജില്ലയിലെ അർമാൻ(26) എന്നയാളെയാണ് അറസ്റ്റിലായത്. ഇന്ത്യൻ സൈന്യവുമായും മറ്റ് സൈനിക പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിയമിതനായ ഒരു ജീവനക്കാരൻ വഴി പങ്കിട്ടതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നൂഹ് പോലീസ് പറഞ്ഞു.
ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിയമിതനായ ഒരു ജീവനക്കാരൻ വഴി ഇന്ത്യൻ സൈന്യവുമായും മറ്റ് സൈനിക പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ചതിന് പ്രതിയായ അർമാൻ ശനിയാഴ്ച അറസ്റ്റിലായതായി നൂഹ് പോലീസ് പറഞ്ഞു. ഒരു പ്രാദേശിക കോടതി അർമാനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അർമാനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വാട്ട്‌സ്ആപ്പ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ അദ്ദേഹം വളരെക്കാലമായി വിവരങ്ങൾ പങ്കുവെച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, പാകിസ്ഥാൻ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
Leave a Reply