
പത്തനംതിട്ട: ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധത്തിനിടയിൽ പൊലീസ് ബസ്സിന്റെ ചില്ല് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റിൽ. ജിതിന്‍ ജി. നൈനാന്‍ ആണ് അറസ്റ്റിലായത്.
ഇന്നലെ പത്തനംതിട്ടയില്‍ പോലീസിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയില്‍ എടുത്തുകൊണ്ടു പോയപ്പോള്‍ പോലീസ് ബസ്സിന്റെ ചില്ല് തകര്‍ത്തു എന്നാണ് കേസ്.
ഇന്നലെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മുഖംമൂടി ധരിച്ച് ഒരു പ്രതീകാത്മക കപ്പല്‍ ഏന്തിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍ ഒരു പ്രതിഷേധ പ്രദര്‍ശനം നടത്തിയിരുന്നു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊലീസിന്റെ ബസ് തകരാറികുന്ന സാഹചര്യമുണ്ടായി.
ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിച്ചു. ഇതിനിടെ ബസിന്റെ സൈഡിലെ ചില്ല് തകരുന്ന സാഹചര്യമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിക്കൊണ്ട് ജിതിന്‍ പി നൈനാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. ഇന്ന് രാവിലെയോടെ വീട്ടിലെത്തി പൊലീസ് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Leave a Reply