
കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോർ വാഹ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ എസ്. ബിനുവിനെയാണ് സസ്പെന്റ് ചെയ്തതായി ഗതാഗത കമ്മീഷണര്‍ അറിയിച്ചത്. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.
ബിനുവിനെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലയാണ് വകുപ്പുതല നടപടി. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെയും നാട്ടുകാരുമായി തര്‍ക്കിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാക്കനാട് തോപ്പില്‍ ജങ്ഷനില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ദമ്പതികളുമായി തര്‍ക്കമുണ്ടാവുകയായിരുന്നു.
ഡ്യൂട്ടിയില്‍ അല്ലാതെ മദ്യപിച്ചാണ് ബിനു എത്തിയതെന്ന് മനസിലായതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. തൃക്കാക്കര പൊലീസ് ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് കസ്റ്റഡിയിലെടുത്തതും കേസെടുത്തതും.













Leave a Reply