ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഹിന്ദുക്കളെ മാത്രം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ ഭീകരന്റെ തോക്കിൻമുനയിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഭട്ടാചാര്യയും കുടുംബവും. പഹല്ഗാമിൽ ആക്രമണം നടത്തിയ ഇസ്ലാമിക തീവ്രവാദികൾ തങ്ങളുടെ ഇരകൾ മുസ്ലീമല്ല എന്നുറപ്പിക്കുവാൻ അവരോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടതായി വാർത്തകൾ സ്ഥിരീകരിക്കപ്പെട്ടിരുന്നു.
അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ജമ്മു കശ്മീരിൽ എത്തിയതായിരുന്നു ദേബാശീഷ് ഭട്ടാചാര്യ. ഭീകരർ വെടിയുതിർക്കാൻ തുടങ്ങിയതോടെ അദ്ദേഹവും കുടുംബവും ഒപ്പമുണ്ടായിരുന്നവരും എല്ലാം ഓടി ഒരു മരത്തിനടിയിൽ ഒളിച്ചു. അക്രമി തങ്ങളുടെ അടുത്തേക്ക് വന്നതോടെ തന്റെ ചുറ്റും കിടന്നവരെല്ലാം മരണഭയത്തോടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്…’ (‘ കലിമ’ ) ചൊല്ലിത്തുടങ്ങി. ഭയന്നുവിറച്ച ഭട്ടാചാര്യയും കുടുംബവും അവരോടൊപ്പം അതേറ്റുചൊല്ലി.
ഇതിനെ കലിമ എന്നാണ് മത വിശ്വാസികൾ വിളിക്കുക. അത് എന്റെ ജീവൻ രക്ഷിക്കുമോ ഇല്ലയോ എന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു. പക്ഷേ, എന്റെ തലയ്‌ക്കുനേരെ തോക്കുചൂണ്ടിയ ഭീകരന്‍ ഞാന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്…’ ചൊല്ലുന്നത് കേട്ട് തിരിച്ചുനടന്നു. ഇതുകേട്ട് ഭീകരര്‍ എന്നെയും കുടുംബത്തെയും കൊല്ലാതെ വിടുകയായിരുന്നുവെന്ന് ദേബാശീഷ് പറയുന്നു.
ഈ സമയംകൊണ്ട് ഗൈഡും ഡ്രൈവറും അവിടെയെത്തി. അവര്‍ തന്നെയും കുടുംബത്തെയും സുരക്ഷിതരായി ശ്രീനഗറില്‍ എത്തിച്ചു. ഇപ്പോള്‍ കുടുംബത്തോടൊപ്പം താന്‍ സുരക്ഷിതനാണ്. അസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിരന്തരം ബന്ധപ്പെടുന്നുണ്ട്” ദേബാശീഷ് പറഞ്ഞു.
Leave a Reply