Advertisement

പാകിസ്താന് അവകാശപ്പെട്ട ജലം തരണം, അല്ലെങ്കില്‍ വീണ്ടും യുദ്ധം, ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ

ഇസ്ലാമാബാദ്: പാകിസ്താന് അവകാശപ്പെട്ട ജലം തരണമെന്നും അല്ലെങ്കില്‍ വീണ്ടും യുദ്ധം വേണ്ടിവരും. ഇന്ത്യയ്ക്കുനേരെ വീണ്ടും യുദ്ധ ഭീഷണിയുമായി പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ.

സിന്ധൂനദീജല കരാര്‍ ഇന്ത്യ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ല എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഭീഷണിയുമായി ബിലാവല്‍ രംഗത്തെത്തിയത്.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധൂനദീജല കരാര്‍ ഇനി പുനഃസ്ഥാപിക്കില്ല എന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അമിത് ഷാ വ്യക്തമാക്കിയത്. ‘അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്, രാജ്യമത് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് അതിന് നിലനില്‍പ്പില്ല,’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *