
ഹിന്ദു ദേവതയായ മാ കാളിയുടെ വേഷം ധരിച്ചു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കനേഡിയൻ റാപ്പർ ടോമി ജെനസിസിനതിരെ വൻ വിമർശനം. നീല പെയ്ന്റ് അടിച്ച് ചുവന്ന പൊട്ട് അണിഞ്ഞ് ഹിന്ദു ദേവതയെ പൊലെയാണ് ഇതിൽ ടോമി എത്തുന്നത്. പാട്ടിനിടെ ടോമി കുരിശിൽ അത്യന്തം അശ്ലീലമായ രീതിയിൽ നക്കുകയും കയ്യ് കൂപ്പുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മ്യൂസിക് വീഡിയോ, ‘ട്രൂ ബ്ലൂവിൽ’ അർദ്ധ നഗ്നയായി കാളിദേവിയുടെ വേഷത്തിൽ കുരിശും പിടിച്ചാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രൂക്ഷ വിമർശനമാണ് റാപ്പർക്കെതിരെ ഉയരുന്നത്. വീഡിയോ ശ്രദ്ധിക്കപ്പെടാനും കാഴ്ചക്കാരെ കൂട്ടാനുള്ള ഗായികയുടെ തരംതാണ ശ്രമമാണ് ഇതെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവികാരം.
തമിഴ്, സ്വീഡിഷ് വേരുകളുള്ള കനേഡിയൻ റാപ്പറാണ് ജെനസിസ്. ഒരിക്കൽ ഡേസ്ഡ് മാഗസിൻ അവരെ വിശേഷിപ്പിച്ചത് ‘ഇന്റർനെറ്റിലെ ഏറ്റവും വിമതയായ അണ്ടർഗ്രൗണ്ട് റാപ്പ് റാണി’ എന്നായിരുന്നു. ഹിന്ദു സംസ്കാരത്തെ മോശമായി ചിത്രീകരിച്ചു, മാ കാളിയെ ആക്ഷേപകരമായ രീതിയിൽ അവതരിപ്പിച്ചു തുടങ്ങിയ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്.
Leave a Reply