Advertisement

സ്‌കൂളിലെ മേശവലിപ്പില്‍ മൂര്‍ഖന്‍ പാമ്പ്; കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂര്‍ : സ്‌കൂളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. തൃശൂര്‍ കുരിയച്ചിറയിലെ സെന്റ് പോള്‍സ് പബ്ലിക് സ്‌കൂളിലാണ് സംഭവം. മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് പാമ്പിനെ കണ്ടത്. പുസ്തകം എടുക്കാന്‍ മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പിനെ കണ്ടത്.

ഭാഗ്യത്തിനാണ് കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ എത്തി കുട്ടികളെ ക്ലാസ്സില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീട് പാമ്പിനെ മാറ്റിയതിനുശേഷമാണ് ക്ലാസുകള്‍ തുടര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഈ സംഭവം രക്ഷിതാക്കളോട് സ്കൂൾ അധികൃതർ വാട്സാപ്പിൽ സ്ഥിരീകരിച്ചു.

അതേസമയം, തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം ഇന്ന് നടക്കും. മിഥുന്റെ അമ്മ സുജ മകനെ അവസാനമായി ഒരുനോക്ക് കാണാനായി നാട്ടിലെത്തി. ഇളയ കുട്ടി സുജിനെ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞാണ് സുജ വിമാനത്താവളത്തിന് പുറത്തെത്തിയത്.

സഹോദരിയുടെ തോളിൽ തൂങ്ങി കാറിലേക്ക് കയറുമ്പോൾ ആ അമ്മ തന്റെ കുഞ്ഞിനെ വിളിച്ച് തേങ്ങുകയായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മ‍ൃതദേഹം മിഥുൻ പഠിച്ച സ്കൂളിൽ എത്തിക്കും. കൂട്ടുകാർക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്ക് അവസാനമായി ഒരുനോക്ക് കാണാനും അന്ത്യഞ്ജലി അർപ്പിക്കാനും സ്കൂളിൽ പൊതു​ദർശനമുണ്ടാകും.

12 മണിയോടെ മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വിട്ടിൽ എത്തിക്കും. വൈകീട്ട് അ‍ഞ്ച് മണിയോടെ വീട്ടുവളപ്പിൽ 13 കാരന്റെ സംസ്കാര ചടങ്ങുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *