
പേരാമ്പ്ര : ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിൽ. നാലു സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. പേരാമ്പ്ര ബവ്‌റിജസ് ഔട്ട്‍ലെറ്റിനു സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.
അനാശാസ്യം നടത്തിയെന്നതിന്റെ പേരില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനംനടത്തുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണദാസ്, മാനേജര്‍ പെരുവണ്ണാമൂഴി സ്വദേശി ആന്റോ എന്നിവരെയും ഇവിടേക്കെത്തിയ മറ്റ് രണ്ടുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മറ്റ് ജില്ലകളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു. സ്ഥാപനത്തിലുണ്ടായിരുന്നവരെ പോലീസ് ജീപ്പിലേക്ക് കയറ്റാന്‍ കൊണ്ടുപോകുമ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി.
പോലീസ് പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ കുറച്ചുനേരം പോലീസുമായി ഉന്തും തള്ളും സംഘര്‍ഷാവസ്ഥയുമുണ്ടായി. ജനങ്ങളുടെ പ്രതിഷേധമുണ്ടായതിനാല്‍ കൊയിലാണ്ടി ആംഡ് റിസര്‍വില്‍നിന്നടക്കം കൂടുതല്‍ പോലീസെത്തിയാണ് എല്ലാവരെയും പോലീസ് ജീപ്പില്‍ കയറ്റിയത്.













Leave a Reply