Advertisement

ജി-7 ഉച്ചകോടി, നരേന്ദ്രമോദി കാനഡയിലേക്ക് എത്താനിരിക്കെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ

ഒട്ടാവ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി കാനഡയിൽ എത്താനിരിക്കെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ. മുൻ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധിയുടെ ഘാതകരായ ബിയാന്ത് സിംഗ്, സത്വന്ത് സിംഗ് എന്നിവരുൾപ്പെടെയുള്ളവർക്ക് ആദരാഞ്ജലി അർപ്പിക്കാനുൾപ്പടെയായാണ് ഖലിസ്ഥാൻ ഭീകരർ പദ്ധതി ഇടുന്നത് എന്നതാണ് റിപ്പോർട്ടുകൾ.

ഖലിസ്ഥാൻ ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) തലവൻ ഗുർപത്വന്ത് സിംഗ് പന്നൂൻ വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കി രം​ഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യൻ ആർമി ടാങ്കുകൾ ചാവേർ ബോംബ് സ്ഫോടനത്തിലൂടെ തകർത്ത ബീബി സത്‌നം കൗർ, ബീബി വഹേഗുരു കൗർ എന്നിവർക്കും ആ​​ദാരഞ്ജലി അർപ്പിക്കുമെന്നും ഖലിസ്ഥാനി സംഘടനകളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി പ്രധാനമന്ത്രിയെ ഉത്തരവാദിയാക്കാൻ ജി7 രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് പ്രതിഷേധങ്ങളുടെ ലക്ഷ്യമെന്ന് എസ്എഫ്ജെ പറയുന്നു. ജൂൺ 15 മുതൽ 17 വരെ കാനഡയിലെ ആൽബെർട്ടയിലാണ് ജി-7 ഉച്ചകോടി നടത്താനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *