Advertisement

തെറ്റ് ആവർത്തിച്ചാൽ പാകിസ്ഥാന് മേലുള്ള പ്രഹരങ്ങൾ കഠിനമാകും, തിരിച്ചുവരാനുള്ള അവസരം പോലും നൽകില്ല, രാജ്നാഥ് സിങ്

​ഗോവ: തെറ്റ് ആവർത്തിച്ചാൽ പാകിസ്ഥാന് മേലുള്ള പ്രഹരങ്ങൾ കഠിനമാകും, തിരിച്ചുവരാനുള്ള അവസരം പോലും നൽകില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഗോവയിൽ നങ്കൂരമിട്ട ഐഎൻഎസ് വിക്രാന്ത് സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യൻ നാവികസേന ശക്തി എന്തെന്ന് 1971 ൽ പാകിസ്ഥാന് ബോധ്യമുള്ള കാര്യമാണ്. അന്ന് പാകിസ്ഥാൻ രണ്ടായി വിഭജിക്കപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിൽ നാവിക സേന കൂടി പങ്കെടുത്തിരുന്നെങ്കിൽ പാകിസ്ഥാൻ നാല് കഷ്ണങ്ങൾ ആയേനെ എന്നും രാജ്നാഥ് സിങ് പരിഹസിച്ചു. അങ്ങനെ ഒരു അവസ്ഥ വന്നാൽ പിന്നെ പാകിസ്ഥാന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

ഹാഫിസ് സയീദ്, മസൂദ് അസ്ഹർ തുടങ്ങിയ ഭീകരവാദികളെ ഭാരതത്തിന് കൈമാറണമെന്നും സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരതയുടെ നഴ്സറികളെ പിഴുതെറിയാൻ പാകിസ്ഥാൻ തയ്യാറാകണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *