ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച താൽക്കാലികമായി അടച്ചിട്ട 32 വിമാനത്താവളങ്ങളിൽ സിവിലിയൻ വിമാന പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)അറിയിച്ചു.
സംഘർഷം കണക്കിലെടുത്ത് സുരക്ഷാ നടപടികളുടെ ഭാഗമായി അടച്ചിട്ട രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിലെ 32 വിമാനത്താവളങ്ങളാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്.
യാത്രക്കാർ എയർലൈൻസുമായി നേരിട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും പതിവ് അപ്‌ഡേറ്റുകൾക്കായി എയർലൈനുകളുടെ വെബ്‌സൈറ്റുകൾ നിരീക്ഷിക്കാനും അധികൃതർ അറിയിച്ചു
Leave a Reply