
ന്യൂഡൽഹി: ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്പാണിത്. ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. മൊത്തത്തിലുള്ള പ്രാദേശിക സുരക്ഷയുടെയും സമാധാനത്തിന്റെയും കാര്യത്തിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണെങ്കിലും, ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലും അത് കൊണ്ടുവരുന്നതിൽ യുഎസും ഖത്തറും വഹിച്ച പങ്കിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ അമേരിക്കയും ഖത്തറും നടത്തിയ നയതന്ത്ര ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പ്രശംസിച്ചു. അതേസമയം പശ്ചിമേഷ്യയിലെ സുസ്ഥിര സുരക്ഷയെയും സ്ഥിരതയെയും കുറിച്ചുള്ള ആശങ്കകൾ ഇന്ത്യ ആവർത്തിച്ചു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് നടപടിയും തുടർന്ന് ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരായ ഇറാന്റെ പ്രതികാര നടപടിയും ഉൾപ്പെടെ ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇന്ത്യ സസൂക്ഷമം നിരീക്ഷിച്ചിരുന്നതായി വിദേശകര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
Leave a Reply