
ടെൽഅവീവ്: ഇറാനിലെ റവലൂഷണറി ഗാർഡ് ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ. ഇസ്രായേൽ ആക്രമണത്തിൽ ഐആർജിസിയുടെ ആസ്ഥാനം തകർന്നതായി ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് ജനറൽ എഫി ഡെഫ്റിൻ അവകാശപ്പെട്ടു.
ഇറാൻ മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും ഉപയോഗിച്ചിരുന്ന വ്യോമതാവളങ്ങളും തകർത്തെന്നും ഇസ്രയേൽ പ്രതിരോധസേന വ്യക്തമാക്കി. തങ്ങളുടെ ആറ് വിമാനത്താവളങ്ങളും ആക്രമിക്കപ്പെട്ടെന്ന് ഇറാൻ ആരോപിച്ചു. പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേനാ വിമാനങ്ങൾ നശിപ്പിക്കപ്പെട്ടെന്നും ഇറാൻ വ്യക്തമാക്കുന്നു.
ഇറാന്റെ ആണവകേന്ദ്രമായ ഫൊർദൊയിലും വീണ്ടും ആക്രമണമുണ്ടായി. അമേരിക്ക ഞയറാഴ്ച്ച ആക്രമണം നടത്തിയ ആണവകേന്ദ്രത്തിലാണ് ഇന്നും ആക്രമണമുണ്ടായത്. എന്നാൽ, അമേരിക്കയാണോ ഇസ്രയേലാണോ ഇന്ന് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. അതേസമയം, ടെഹ്റാന്റെ മധ്യത്തിൽ തങ്ങൾ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്നത് വിശദമാക്കിക്കൊണ്ടുള്ള ദൃശ്യങ്ങൾ ഉടൻ തങ്ങൾ പുറത്തുവിടുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
Leave a Reply