Advertisement

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇഡി, ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ്

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സമൻസ് അയച്ച് ഇഡി. എസ്എഫ്‌ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ചോദ്യം ചെയ്യാന്‍ ഹാജരാകാൻ ആവ്ശ്യപ്പെട്ടാണ് സമൻസ് .

കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതിനാല്‍ കൃത്യമായ രേഖകളും മറ്റും ഹാജരാകേണ്ടി വരും. എസ്എഫ്‌ഐഒയോട് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇ ഡി തേടിയെന്ന മറ്റൊരു വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. . ഒരു മാസത്തിനകം ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, എക്‌സാലോജിക് – സിഎംആര്‍എല്‍ മാസപ്പടിക്കേസിലെ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹര്‍ജികളില്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്ഐഒയ്ക്കും കേന്ദ്രകമ്പനി കാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പായി മറുപടി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. സിഎംആര്‍എല്ലിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *