കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന കാറിൽ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിന് ഗുരുതരമായി പരുക്കേറ്റു.
ഫോൺ പൊട്ടിത്തെറിച്ചതോടെ വാഹനം നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുകയായിരുന്നു പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവർ. യാത്രക്കിടയിൽ ചാർജിലിട്ടിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാർ ദേശീയപാത വികസനത്തിനായി ഇറക്കിവെച്ചിരുന്ന കൂറ്റൻ കല്ലിലേക്ക് ഇടിച്ചുകയറി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. പരിക്കേറ്റ രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് എത്തി തുടർനടപടി സ്വീകരിച്ചു.
Leave a Reply