
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഒമ്പത് പേരെ കാണാതായി. ഉത്തരകാശിയിൽ പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. യുമനോത്രി ദേശീയപാതയ്‌ക്ക് സമീപം ഹോട്ടൽ നിർമാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. 19 തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പ് ഒലിച്ചുപോയി. 10 പേർ രക്ഷപ്പെട്ടു.
യമുനോത്രി ദേശീയപാതയോരത്ത് സിലായ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ഒരു ഹോട്ടലിന് സമീപം, 19 തൊഴിലാളികൾ താമസിച്ചിരുന്ന ഒരു തൊഴിലാളി ക്യാമ്പ് സൈറ്റ് മേഘസ്ഫോടനത്തിൽ ഒലിച്ചുപോയതായി അധികൃതർ പറഞ്ഞു. 10 തൊഴിലാളികളെ രക്ഷപ്പെടുത്തിയപ്പോൾ ഒമ്പത് പേരെ കാണാതായി.
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെ തിലാഡി ഷഹീദ് സ്മാരകത്തിന് സമീപമുള്ള യമുന നദിയുടെ തീരത്ത് നിന്ന് കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സബ് ഇൻസ്പെക്ടർ വിക്രം സിങ്ങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചാർധാം യാത്ര താത്ക്കാലികമായി നിർത്തിവച്ചു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കൂടുതൽ സേനാംഗങ്ങളെ അപകടമേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
Leave a Reply