Advertisement

പെരുമ്പാവൂരിൽ പുഴയില്‍ വീണ സഹോദരിമാരിൽ ഒരാള്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയില്‍ വീണ സഹോദരിമാരിൽ ഒരാള്‍ മരിച്ചു. മുടിക്കല്‍ സ്വദേശി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫര്‍ഹത്തിനെ (15) നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ഫാത്തിമയും ഫര്‍ഹത്തും രാവിലെ പുഴയരികില്‍ നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയ്ക്ക് സമീപത്തുള്ള ഒരു പാറക്കെട്ടില്‍ വിശ്രമിക്കാനായി ഫാത്തിമയും ഫര്‍ഹത്തും കയറി. തുടര്‍ന്ന് ഇരുവരും കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഫര്‍ഹത്തിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

രണ്ടുമണിക്കൂറോളം ഫാത്തിമയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തി. ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘം എത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *