Advertisement

പ്രവീൺ നെട്ടാരു വധക്കേസ്, മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ

മംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിന്റെ വധക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ.പ്രതിയായ അബ്ദുൾ റഹ്മാനെയാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

രണ്ട് വർഷത്തോളം ഒളിവിൽ കഴിയുകയായിരുന്നു അബ്ദുൾ റഹ്മാൻ . ഖത്തറിൽ നിന്ന് എത്തിയപ്പോഴാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തത്. അബ്ദുൾ റഹ്മാനെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഏജൻസി നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . എന്നിട്ടും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.എൻ‌ഐ‌എ ക്യാഷ് റിവാർഡ് പ്രഖ്യാപിച്ച ആറ് പ്രതികളിൽ ഒരാളാണ് അബ്ദുൾ റഹ്മാൻ.

2022 ജൂലൈ 26 ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിൽ വച്ചാണ് പ്രവീൺ നെട്ടാരുവിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയത്. ഭീകരതയും വർഗീയ കലാപവും പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പിഎഫ്ഐ പ്രവർത്തകർ നടത്തിയ കൊലപാതകമാണിതെന്ന് ആരോപിക്കപ്പെടുന്നു. കേസിൽ 28 പ്രതികളാണുള്ളത് . ഇവരിൽ ആറ് പേരാണ് ഒളിവിൽ പോയിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *