
ലോസ് ഏഞ്ചൽസിൽ : ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധം അമേരിക്കയിൽ ആളിക്കത്തുകയാണ്. നാലാം ദിവസത്തിലേക്ക് കടന്ന പ്രതിഷേധം ലോസ് ഏഞ്ചൽസിൽ സംഘർഷഭരിതമായി. വൈറ്റ് ഹൗസും കാലിഫോർണിയയും തമ്മിലുള്ള തർക്കങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്.
ലോസ് ഏഞ്ചൽസിലെ പ്രതിഷേധം നിയന്ത്രിക്കാൻ 700 മറീനുകളെ അയക്കാൻ പെന്റഗൺ ഉത്തരവിട്ടു. ഇതിനു പുറമെ 2,000 നാഷണൽ ഗാർഡ് സൈനികരെയും വിളിച്ചിട്ടുണ്ട്. സാധാരണയായി വിദേശത്ത് യുദ്ധം ചെയ്യാൻ പരിശീലനം നേടിയ മറീൻ സൈനികരെ ആഭ്യന്തര വിഷയങ്ങളിൽ നിയോഗിക്കുന്നത് അസാധാരണമാണ്.
പ്രസിഡന്റ് ട്രംപ് ഇതിനകം 1,700 നാഷണൽ ഗാർഡ് അംഗങ്ങളെ നഗരത്തിൽ വിന്യസിച്ചിരുന്നു. പ്രതിരോധ വകുപ്പിന്റെ കണക്കനുസരിച്ച് ഏകദേശം 2,100 പേരെ ഇതിനോടകം ലോസ് ഏഞ്ചൽസിൽ നിയോഗിച്ചു കഴിഞ്ഞു. കുടിയേറ്റ റെയ്ഡുകൾക്കെതിരായ പ്രകടനങ്ങൾ അക്രമാസക്തമായതിനെ തുടർന്നാണ് ഈ നടപടി.
Leave a Reply