Advertisement

അയോദ്ധ്യയിൽ രാംദർബാറിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ, ഉത്സവലഹരിയിൽ രാമജന്മഭൂമി

ലക്നൗ: അയോദ്ധ്യയിൽ രാംദർബാറിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ നടക്കും. പ്രാണപ്രതിഷ്ഠയുടെ ഭാ​ഗമായുള്ള മൂന്ന് ദിവസത്തെ പൂജകൾ ഇന്നലെ ആരംഭിച്ചു. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഉപദേവതകളുടെ പ്രതിഷ്ഠയും നാളെ നടക്കും.

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിസാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങുകളുടെ ഭാ​ഗമായി ഉത്സവത്തിന്റെ ആഘോഷലഹരിയിലാണ് രാമജന്മഭൂമി. ക്ഷേത്രവും പരിസരങ്ങളും പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആയിരക്കണക്കിന് ശ്രീരാമ ഭക്തർ അയോദ്ധ്യയിൽ എത്തിച്ചേരുന്നുണ്ട്.

സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ സ്വാമികൾ ഉൾപ്പെടുന്നതാണ് രാംദർബാർ. യോ​ഗി ആദിത്യനാഥിന്റെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി സരയൂനദിക്കരയിലും ഭക്തർ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *