Advertisement

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം, റാപ്പര്‍ ഡബ്‌സി അറസ്റ്റിൽ

മലപ്പുറം. റാപ്പര്‍ ഡബ്‌സി അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മുഹമ്മദ് ഫാസിൽ എന്ന റാപ്പർ ഡബ്സിയെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റേയും പിതാവിന്റേയും പരാതിയില്‍ ചങ്ങരംകുളം പോലീസ് ഡബ്‌സിയേയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റുരേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഈ വര്‍ഷം ജനുവരിയില്‍ ഒരു വര്‍ഷത്തേക്ക് ഇടവേളയെടുക്കുന്നതായി ഡബ്‌സി പ്രഖ്യാപിച്ചിരുന്നു. കരിയര്‍ വളര്‍ച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *