
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിലെ പുതിയ ഡിജിപിയായി നിയമിച്ചതിന് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി. റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയവരില്‍ ഒരാളാണെന്നും നിയമനം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പി. ജയരാജൻ പറഞ്ഞു.
റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയവരില്‍ ഒരാളാണെന്നും നിയമനം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പി. ജയരാജൻ പറഞ്ഞു. എന്നാൽ കൂത്തുപറമ്പ് വെടിവെപ്പുകേസില്‍ ശിക്ഷിക്കപ്പെടുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്ത ആളല്ല റവാഡ ചന്ദ്രശേഖറെന്നും പിന്നീട് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടയാളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്. മന്ത്രി എം വി രാഘവനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എ എസ്പിയായിരുന്ന റവാഡ എ ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിടുകയായിരുന്നു.
Leave a Reply