
തിരുവനന്തപുരം ∙ പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. സിബിഎസ്ഇ സിലബസിൽ പഠിച്ച ജോഷ്വായ്ക്ക് പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു.
കേരള സിലബസിലുള്ള കുട്ടികള്‍ പിന്നിലായി. ആദ്യ 100 റാങ്കിൽ 21 പേര് കേരള സിലബസിലാണ്. നേരത്തെ ആദ്യ നൂറിൽ 43 പേര് കേരള സിലബസുകാർ ആയിരുന്നു.
പുതിയ പട്ടികയിൽ ജോണിന് ഏഴാം റാങ്കാണ്. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്‌റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം നഷ്ടമായി.
സിബിഎസ്ഇ സിലബറുകാരനായ രണ്ടാം റാങ്കുകാരന്‍റെ റാങ്കില്‍ മാറ്റമില്ലെങ്കിലും കേരള സിലബസുകാരനായ മൂന്നാം റാങ്കുകാരന്‍ പുതിയ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ റാങ്ക് 185 ആയി.
Leave a Reply