
മോശം കാലാവസ്ഥ കാരണം ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം വീണ്ടും മാറ്റി. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5:55-ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം ബുധനാഴ്ച വൈകീട്ട് 5:30-ലേക്കാണ് മാറ്റിയത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റായ ശുഭാൻഷു ശുക്ല ഉൾപ്പെട്ട സംഘമാണ് അമേരിക്കൻ സ്വകാര്യ ഏജൻസി നടത്തുന്ന ദൗത്യത്തിന്റെ ഭാഗമാകുന്നത്. നേരത്തേ പലതവണ ആക്സിയോം-4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിയിരുന്നു. മേയ് 29-നായിരുന്നു യഥാർഥത്തിൽ വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ അത് ജൂൺ എട്ടിലേക്ക് മാറ്റുകയായിരുന്നു.
തയ്യാറെടുപ്പുകൾക്കായി കൂടുതൽ സമയം ആവശ്യമായതിനാൽ വിക്ഷേപണം ജൂൺ 10-ലേക്ക് മാറ്റി. ഇതിന് ശേഷമാണ് ഇപ്പോൾ മൂന്നാമതും വിക്ഷേപണ തിയ്യതി മാറ്റുന്നത്.
Leave a Reply