Advertisement

വ്യോമസേനയ്‌ക്കായി മൂന്ന് ചാരവിമാനങ്ങളും നാവികസേനയ്‌ക്കായി മൈനുകളും വാങ്ങും, ആയുധകരാറിന് തയാറെടുത്ത് ഭാരതം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധ മേഖല ശക്തമാക്കുന്നതിന്റെ ഭാ​ഗമായി വ്യോമസേനയ്‌ക്കായി മൂന്ന് ചാരവിമാനങ്ങളും നാവികസേനയ്‌ക്കായി മൈനുകളും വാങ്ങും. ഒരു ലക്ഷം കോടി രൂപയുടെ ആയുധകരാറിന് തയാറെടുത്ത് ഭാരതം. പാക് അതിർത്തിയിൽ വിന്യസിക്കുന്നതിനായി തദ്ദേശീയ മിസൈൽ സംവിധാനം ഒരുക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

രണ്ടായിരം കോടിയുടെ കരാർ ഒപ്പിട്ടതിന് പിന്നാലെയാണിത്. ഡിആർഡിഒ വികസിപ്പിച്ച എയർമിസൈലുകളുമുണ്ട്. പാക് അതിർത്തിയിൽ വിന്യസിക്കുന്നതിന് കരാർ ഒപ്പിടും.

വ്യോമസേനയ്‌ക്ക് വേണ്ടി മൂന്ന് ചാരവിമാനങ്ങൾ വാങ്ങാനും പദ്ധതിയിട്ടുണ്ട്. അന്തർവാ​ഹിനികൾ തകർക്കുന്നതിനുള്ള മൈനുകൾ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. സുഖോയ് വിമാനങ്ങൾ പരിഷ്കരിക്കുന്നതിന് വേണ്ടിയും ഫണ്ട് മാറ്റിയിട്ടുണ്ട്.

പാക് അതിർത്തിയിൽ ഇന്ത്യയുടെ വ്യോമപ്രതിരോധ മേഖല ശക്തിപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്നാണ് നി​ഗമനം. ഭാവിയിൽ ശുത്രുരാജ്യങ്ങളെ ആക്രമിക്കാനുള്ള വ്യോമസേനയുടെ പദ്ധതികൾക്ക് ഇന്റലിജൻസ്, സർവൈലൻസ്, ടാർഗെറ്റിംഗ് ആൻഡ് റീകണൈസൻസ് വിമാനങ്ങൾ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *