Advertisement

മലപ്പുറത്ത് ഇരുപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് യുവതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടിയിൽ നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ(20) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി ഗവൺമെൻ്റ് കോളേജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിയായിരുന്നു മെഹറുബ.

Leave a Reply

Your email address will not be published. Required fields are marked *